Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UKMalayalees

Europe

ഐഓസി (യു കെ)യുടെ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനങ്ങൾക്ക് ബാൺസ്‌ലിയിൽ തുടക്കം

മി​ഡ്‌​ലാ​ൻ​ഡ്സ്: ജ​ന​കീ​യ​നും ജ​ന​പ്രി​യ​നു​മാ​യി​രു​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മൂ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് യു ​കെ​യി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് ബാ​ൺ​സ്‌​ലി​യി​ൽ തു​ട​ക്ക​മാ​യി.

നീ​തി​മാ​ന്‍റെ ഓ​ർ​മ്മ​ക​ൾ​ക്ക് മു​ന്നി​ൽ പ്ര​ണാ​മം എ​ന്ന ത​ല​ക്കെ​ട്ടോ​ടെ ഐ​ഓ​സി (യു ​കെ) - കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലാ​ൻ​ഡ്സ് യൂ​ണി​റ്റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. യു ​കെ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പ​ത്തോ​ളം ഇ​ട​ങ്ങ​ളി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ങ്ങ​ൾ​ക്കാ​ണ് വെ​ള്ളി​യാ​ഴ്ച ബാ​ൺ​സ്‌​ലി​യി​ൽ ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​യ​ത്.

ബാ​ൺ​സ്‌​ലി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ ച​ട​ങ്ങു​ക​ൾ​ക്ക് വി​നീ​ത് മാ​ത്യു, അ​ല​ൻ ഓ​വി​ൽ, ജ​സ്റ്റി​ൻ ബേ​ബി, വി​നീ​ഷ് വി​ജ​യ​കു​മാ​ർ, ലി​ജോ വ​ർ​ഗീ​സ്, നി​തി​ൻ ഡാ​നി​യേ​ൽ, നി​മി​ഷ ജോ​സ​ഫ്, ടി​ന്റു വി​നീ​ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. യൂ​ണി​റ്റ് പ്ര​സി​ഡ​ന്റ്‌ ബി​ബി​ൻ രാ​ജ് കു​രീ​ക്ക​ൻ​പ​റ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു​ൽ ര​മ​ണ​ൻ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി. ച​ട​ങ്ങി​ൽ പ്ര​വ​ർ​ത്ത​ക​ർ ഒ​ത്തു​ചേ​ർ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി സ്മൃ​തി ദീ​പം തെ​ളി​ച്ചു.

ലെ​സ്റ്റ​ർ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​നു​സ്മ​ര​ണ ച​ട​ങ്ങു​ക​ൾ നാ​ട്ട​കം സു​രേ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് അം​ഗം അ​ജ​യ് ജ്യൂ​വ​ൽ കു​ര്യാ​ക്കോ​സ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

ലി​വ​ർ​പൂ​ൾ യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം റ​വ. ഫാ. ​ജി​ൻ​സ​ൺ മു​ട്ട​ത്തു​കു​ന്നേ​ൽ നി​ർ​വ​ഹി​ക്കും. ഐ​ഓ​സി (യു ​കെ) - കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​മി കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ ച​ട​ങ്ങു​ക​ളി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.

പ്ര​സ്റ്റ​ൺ, ലി​വ​ർ​പൂ​ൾ, ലെ​സ്റ്റ​ർ, സ്കോ​ട്ട്ലാ​ൻ​ഡ്‌, ബ്ലാ​ക്ക്പൂ​ൾ, ക​വ​ൻ​ട്രി, പീ​റ്റ​ർ​ബോ​റോ, നോ​ർ​ത്തം​പ്റ്റ​ൺ, വു​ൾ​ഹം​പ്റ്റ​ൺ, ആ​സ്റ്റ​ൺ അ​ണ്ട​ർ ലൈ​ൻ തു​ട​ങ്ങി​യ പ​ത്തി​ട​ങ്ങ​ളി​ലാ​ണ് ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി ഐ ​ഓ സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് ബി​ബി​ൻ കാ​ല​യി​ൽ, പീ​റ്റ​ർ പൈ​നാ​ട​ത്ത്, ജ​ഗ​ൻ പ​ട​ച്ചി​റ, മി​ഥു​ൻ എം, ​ഡോ. ജോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, റോ​യ് ജോ​സ​ഫ്, ജോ​ർ​ജ് ജോ​ൺ, ടോം, ​ഐ​പ്പ് കു​ര്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

 

Latest News

Corehub Up